Latest News :
Home » , » ജാതിപ്പേര് വിളിച്ചത് ചോദ്യം ചെയ്തതിന് അറസ്റ്റിലായ ദളിത് യുവതികള്‍ക്ക് ജാമ്യം

ജാതിപ്പേര് വിളിച്ചത് ചോദ്യം ചെയ്തതിന് അറസ്റ്റിലായ ദളിത് യുവതികള്‍ക്ക് ജാമ്യം

Written By Muhimmath News on Saturday, 18 June 2016 | 20:36

കണ്ണൂര്‍: തലശ്ശേരിയില്‍ റിമാന്റിലായ ദളിത് യുവതികള്‍ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില(30), സഹോദരി അഞ്ജന(25) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദലിത് കോണ്‍ഗ്രസ് നേതാവുമായ എന്‍.രാജന്റെ മക്കളാണ് ഇരുവരും. യുവതികളെ അറസ്റ്റു ചെയ്തില്‍ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുള്ളതായി രാജന്‍ ആരോപിച്ചിരുന്നു.
നിരന്തരമായി ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാന്‍ ചെന്ന യുവതികള്‍ സിപിഎം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്.

യുവതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പിക്ക് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved