Latest News :
Home » » സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പട്ടിയുടെ കടിയേറ്റു

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പട്ടിയുടെ കടിയേറ്റു

Written By Muhimmath News on Wednesday, 15 June 2016 | 12:58

കാസര്‍കോട്: സ്‌കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ പട്ടികടിച്ചു. ദേഹമാസകലം കടിയേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

എതിര്‍ത്തോടിലെ അഷറഫിന്റെ മകന്‍ ജംഷീദി(13)നാണ് പട്ടിയുടെ കടിയേറ്റത്. എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് സംഭവം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved