Latest News :
Home » , , » ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Tuesday, 28 June 2016 | 18:57

സുള്ള്യ: ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ സുള്ള്യ ജാല്‍സൂര്‍ കാസര്‍കോട് റൂട്ടിലെ പള്ളത്തൂരിന് സമീപം ഉടുമ്പായിയിലാണ് സംഭവം.

കേരളകര്‍ണാടക അതിര്‍ത്തി പ്രദേശമായ പള്ളത്തൂര്‍ കുണ്ടാലയിലെ മുഹമ്മദാ(42)ണ് മരിച്ചത്. സഹോദരന്‍ സവാദി(36)നാണ് ഗുരുതരമായി പരിക്കറ്റേത്. ഓടിക്കൊണ്ടിരിക്കെ ശക്തമായ മഴയയാതിനാല്‍ റോഡരികിലെ കൂറ്റന്‍ മരം കടപുഴകി വീഴുകയായിരുന്നു. ക്ലീനര്‍ അവധിയായതിനാലാണ് സഹോദരനെ കൂടെക്കൂട്ടിയത്.

ലോറിയുടെ ക്യാബിന് മുകളിലാണ് മരം വീണത്. ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടുങ്ങിയ മുഹമ്മദിനേയും സവാദിനേയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷം പുറത്തെടുത്തത്. അപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു.

ഭാര്യ: സൗദ. മക്കള്‍: ഖൈറുന്നിസ, ഷഹനാസ്, അന്‍വര്‍ സാദാത്ത്. മറ്റു സഹോദരങ്ങള്‍: ഇബ്രാഹിം (ഈശ്വരമംഗല നെട്ടണിഗെ പഞ്ചായത്തംഗം), അബൂബക്കര്‍ സിദ്ദീഖ്, മുനീര്‍, ഫാറൂഖ്, അബ്ദുല്‍ഖാദര്‍, അസ്മ, മിസ്‌രിയ.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved