Latest News :
Home » » ലോക പരിസ്ഥിതി ദിനം: 500 വിദ്യാര്‍ത്ഥികള്‍ക്ക് കുടകള്‍ സമ്മാനിച്ചു

ലോക പരിസ്ഥിതി ദിനം: 500 വിദ്യാര്‍ത്ഥികള്‍ക്ക് കുടകള്‍ സമ്മാനിച്ചു

Written By Muhimmath News on Sunday, 5 June 2016 | 13:53



കാസറഗോഡ്: ഭൂമി മനുഷ്യരുടേത് മാത്രമല്ലെന്നും മറ്റു ജീവജാലങ്ങള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഈ വസ്തുത വരും തലമുറ കൂടി അറിയണമെന്നും സംസ്ഥാന റവന്യു മന്ത്രി ശ്രി. ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചന്ദ്രഗിരി ലയന്‍സ് ക്ലബ് കാസറഗോഡ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സന്ദേശം ആലേഖനം ചെയ്ത അഞ്ഞൂറ് കുടകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ കഴിയുന്നതും പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ആയിരിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ലയന്‍സ് ക്ലബ് ചന്ദ്രഗിരി ചാപ്റ്റര്‍ പ്രസിഡന്റ് ജലീല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.എല്‍ ഹമീദ് പ്രകൃതി സംരക്ഷണം എന്ന വിഷയം അവതരിപ്പിച്ചു. നഗര സഭ ഉപാധ്യക്ഷന്‍ എല്‍.എ മഹ്മൂദ് ഹാജി, എ.എസ് മുഹമ്മദ് കുഞ്ഞി, സുരേശന്‍ മാഷ്, ശരീഫ് കാപ്പില്‍, ടി.എ ഷാഫി, എം.ബി.അനിത ഭായ്, നസീര്‍ പട്ടുവം, ബി.കെ ഖാദര്‍, മുനീര്‍ ചെമ്മനാട്, കെ.സി ഇര്‍ഷാദ്, ഷംസീര്‍, ശിഹാബ്, ശെറി സാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഫറൂക്ക് കാസിമി സ്വാഗതവും ലയന്‍സ് ക്ലബ് ഡയറക്ടര്‍ എം.പി അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved