Latest News :
Home » , » പനിബാധിച്ച് ടെമ്പോ ഡ്രൈവര്‍ മരിച്ചു

പനിബാധിച്ച് ടെമ്പോ ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Monday, 13 June 2016 | 12:44

ബദിയടുക്ക: പനിബാധിച്ച് ബദിയടുക്കയിലെ ടെമ്പോ ഡ്രൈവര്‍ മരിച്ചു. ബദിയടുക്ക ഒളമലയിലെ അനീഷ് എന്ന അനില്‍കുമാര്‍ (35) ആണ് മരിച്ചത്. ഒരാഴ്ചയായി അനീഷിന് പനിയായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി മാറാത്തതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തി ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വീട്ടിലെത്തിയ ഉടനെ മരിച്ചു. 

ബാലകൃഷ്ണറൈയുടേയും സുമിത്രയുടേയും മകനാണ്. ഭാര്യ: അനിത. സഹോദരങ്ങള്‍: അവിനാഷ് റൈ (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം), ആശാലത, അക്ഷത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved