Latest News :
Home » » മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് കത്തിച്ചു

മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് കത്തിച്ചു

Written By Muhimmath News on Thursday, 16 June 2016 | 12:23

കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്ത് മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മീനാപീസ് കടപ്പുറത്തെ ഹമീദിന്റെ മകന്‍ ഫഹദിന്റെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. ഫഹദ് ബന്ധുവായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് ബുധനാഴ്ച രാത്രി ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു. പുലര്‍ച്ചെ ശബ്ദംകേട്ട് അഷ്‌റഫും കുടുംബാംഗങ്ങളും നോക്കിയപ്പോള്‍ ഫഹദിന്റെ ബൈക്ക് കത്തിയെരിയുന്നതാണ് കണ്ടത്.

ഉടന്‍തന്നെ അഷ്‌റഫ് ഫഹദിനെ വിവരം അറിയിക്കുകയായിരുന്നു. അഷ്‌റഫ് സംഭവംകണ്ടപ്പോള്‍തന്നെ തീയണച്ചുവെങ്കിലും ബൈക്കിന്റെ മുക്കാല്‍ ഭാഗവും കത്തിനശിച്ചിരുന്നു. ഫഹദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved