Latest News :
Home » » കുടുംബശ്രീ കൊപ്ര ഷെഡിനു തീപിടിച്ചു; പത്തു ലക്ഷത്തിന്റെ നഷ്ടം

കുടുംബശ്രീ കൊപ്ര ഷെഡിനു തീപിടിച്ചു; പത്തു ലക്ഷത്തിന്റെ നഷ്ടം

Written By Muhimmath News on Sunday, 12 June 2016 | 12:21



കുണ്ടംകുഴി: മാവിനക്കല്ലില്‍ സംഘമിത്ര കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊപ്രഷെഡിനു തീപിടിച്ചു; പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇതോടെ നടത്തിപ്പുകാരായ അഞ്ചു കുടുംബശ്രീ പ്രവര്‍ത്തകരടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍. വെള്ളിയാഴ്ച രാത്രി 11മണിയോടെയാണ് കൊപ്ര ഷെഡില്‍ തീ ആളിപ്പടര്‍ന്നത്. കുറ്റിക്കോലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും ബേഡകം പൊലീസും നാട്ടുകാരും മണിക്കൂറുകളോളം കിണഞ്ഞു ശ്രമിച്ചാണ് തീയണച്ചത്. അപ്പോഴേയ്ക്കും 200ചാക്ക് കൊപ്രയടക്കമുള്ളവ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. മൊത്തം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷിഭവന്‍ മുഖേന സംഭരിക്കുന്ന പച്ചതേങ്ങ, കൊപ്രയാക്കി കേരഫെഡിനു കൈമാറുന്ന ജോലിയാണ് സംഘമിത്ര കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നിരുന്നത്.കത്തിയമര്‍ന്ന കൊപ്ര ഷെഡ് ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി സന്ദര്‍ശിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved