Latest News :
Home » , » മുംബൈയില്‍ തീ പിടുത്തം; എട്ടുപേര്‍ കൊല്ലപ്പെട്ടു

മുംബൈയില്‍ തീ പിടുത്തം; എട്ടുപേര്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Thursday, 30 June 2016 | 11:06

മുംബൈ: മുംബൈയില്‍ മെഡിക്കല്‍ സ്‌റ്റോറിലുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അന്ധേരിയിലെ മെഡിക്കല്‍ സ്‌റ്റോറില്‍ രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച കൊളാബയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്ത സമയത്ത് നിരവധി വിദേശികള്‍ അടക്കമുള്ളവര്‍ കെട്ടിടത്തിലുമണ്ടായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ ആളപായമുണ്ടായില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved