Latest News :
Home » » പൊലീസിനെ അക്രമിച്ച കേസില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പൊലീസിനെ അക്രമിച്ച കേസില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 15 June 2016 | 16:19

ഉദുമ: കപ്പണക്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടു മഹോത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷം തടയാനെത്തിയ പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ അഞ്ചു ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ, കൊക്കാലിലെ ശിവകുമാര്‍ (33), ശ്രീജിത്ത് (25), രാഹുല്‍ (26), ഗിരീഷ്‌കുമാര്‍ (37), അച്ചേരിയിലെ പുരുഷോത്തമന്‍ (40) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാത്രിയിലാണ് സംഭവം. സംഘര്‍ഷം തടയാനെത്തിയ ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved