ആലപ്പുഴ: മുന്‍ മന്ത്രിയും സ്പീക്കറും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ ടി.എസ്.ജോണ്‍ (74)അന്തരിച്ചു. കാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1939 ഒക്ടോബര്‍ 21ന് കവിയൂരിലാണ് ജോണ്‍ ജനിച്ചത്. 1970, 77, 82, 96 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976, 77 കാലത്താണ് സ്പീക്കറായിരുന്നത്. 1978ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. തുടര്‍ന്ന് പി.കെ.വാസുദേവന്‍ നായരുടെ മന്ത്രിസഭയിലും അതേ വകുപ്പ് തന്നെ കൈകാര്യം ചെയ്തു. 1978ല്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പി.ജെ.ജോസഫിനൊപ്പം നിന്നു. പിന്നീട് 2003ല്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിക്കുകയായിരുന്നു.
Post a Comment