Latest News :
Home » , » കാണാതായ ഭര്‍തൃമതിയെയും കുഞ്ഞിനേയും കോയമ്പത്തൂരില്‍ കണ്ടെത്തി

കാണാതായ ഭര്‍തൃമതിയെയും കുഞ്ഞിനേയും കോയമ്പത്തൂരില്‍ കണ്ടെത്തി

Written By Muhimmath News on Sunday, 12 June 2016 | 11:51

ആദൂര്‍: കാണാതായ ഭര്‍തൃമതിയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കോയമ്പത്തൂരില്‍ കണ്ടെത്തി. മാസ്തിക്കുണ്ടിലെ സഈദ് നുഅ്മാന്റെ ഭാര്യ ഹബീബ (21), മൂന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെയോടെ കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടത്. സംശയ സാഹചര്യത്തില്‍ ഇവരെ കണ്ട മലയാളി കുടുംബം വീട്ടിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് കോയമ്പത്തൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ നാട്ടിലേക്ക് കൊണ്ടുവന്നു. കോടതിയില്‍ ഹാജരാക്കി. എട്ടിന് പുലര്‍ച്ചെയാണ് ഹബീബയേയും കുഞ്ഞിനേയും കാണാതായത്. ഭര്‍ത്താവുമായി പിണങ്ങിയാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഹബീബ പൊലീസിനു മൊഴി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved