Latest News :
Home » » ഫ്രന്റ് ലൈന്‍ ലോജിസ്റ്റിക് ഗ്രൂപ്പ് ഇഫ്താര്‍ സംഗമവും മലപ്പുറം ജില്ലാ ടീമിന് സ്വീകരണവും നല്‍കി

ഫ്രന്റ് ലൈന്‍ ലോജിസ്റ്റിക് ഗ്രൂപ്പ് ഇഫ്താര്‍ സംഗമവും മലപ്പുറം ജില്ലാ ടീമിന് സ്വീകരണവും നല്‍കി

Written By Muhimmath News on Friday, 24 June 2016 | 18:32



കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഫ്രന്റ് ലൈന്‍ ലോജിസ്റ്റിക് ഗ്രൂപ്പ് ഇഫ്താര്‍ സംഗമം നടത്തി. ഫര്‍വാനിയ അല്‍ഹൈത്തം റോയല്‍ റെസ്‌റ്റോറന്റില്‍ വച്ച് നടന്ന പ്രസ്തുത പരിപാടിയില്‍ വച്ച് ഫ്രന്റ് ലൈന്‍ ലോജിസ്റ്റിക്കിന്റെ ബാനറില്‍ കേഫാക് അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ലീഗില്‍ ചാമ്പ്യന്മാരായ എംഫാക് മലപ്പുറം ജില്ലാ ടീമിനെ അനുമോദിക്കുകയും ചെയ്തു. മലപ്പുറം ജില്ലാ ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ ഫ്രന്റ് ലൈന്‍ ലോജിസ്റ്റിക് ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ നാസര്‍.ബി.പി, മുസ്തഫ കാരി (ഡയറക്ടര്‍), അഫ്‌സല്‍ (ഖത്തര്‍ കണ്‍ട്രി ഡയറക്ടര്‍), ബാബുജി ബത്തേരി, ചന്ദ്ര മൗലി, ഗുരു മൂര്‍ത്തി, സാവിയോ, രാജേഷ്, സലിത്ത്, തോമസ് എന്നിവര്‍ നല്‍കി.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദ് അരിപ്ര പരിപാടിയില്‍ റംസാന്‍ സന്ദേശം നല്‍കി. സാം പൈനുംമൂട്, ബാബുജി ബത്തേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂസുഫ് ഖിറാഅത്ത് നടത്തി.

എംഫാക് പ്രസിഡന്റ് ഷബീര്‍ കളത്തിങ്ങല്‍, ജ:സെക്രെട്ടറി മന്‍സൂര്‍ കുന്നത്തേരി, ട്രഷറര്‍ നൗഷാദ് എന്നിവരും സഗീര്‍ തൃക്കരിപ്പൂര്‍, ഹംസ പയ്യന്നൂര്‍, സാം പൈനുംമൂട്, സത്താര്‍ കുന്നില്‍, അസീസ് തിക്കോടി, റിയാസ് അയനം തുടങ്ങി കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved