Latest News :
Home » , » ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍

ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍

Written By Muhimmath News on Thursday, 2 June 2016 | 12:13

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപസമയത്ത് നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടകൊല കേസില്‍ 24പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 36 പേരെ കോടതി വെറുതെ വിട്ടു. അഹമ്മദാബാദ്  പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. 11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.  ബാക്കിയുള്ളവര്‍ക്കെതിരെ ചെറിയ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.
വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്‌രി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്. വിചാരണ പൂര്‍ത്തിയായി എഴ് മാസത്തിനു ശേഷമാണ് കേസില്‍ വിധിവരുന്നത്. 2015 സപ്തംബര്‍ 22നാണ് വിചാരണ പൂര്‍ത്തിയായത്. മെയ് 31നകം വിധി പറയണമെന്ന് കേസിന് മേല്‍നോട്ടം വഹിച്ച സുപ്രിംകോടതി എസ്‌ഐടി കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

66 പേരാണ് കേസില്‍ പ്രതികളായിരുന്നത്. 66ല്‍ ആറുപേര്‍ നേരത്തെ മരണപ്പെട്ടുപോയിരുന്നു.
ഒമ്പതു പേര്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലിലാണ്. ബാക്കിയുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതികളിലൊരാള്‍  ബിജെപി നഗരസഭാംഗം ബിപിന്‍ പട്ടേലാണ് . കൂട്ടക്കൊല നടക്കുമ്പോഴും ഇയാള്‍ നഗരസഭാംഗമായിരുന്നു. ഇദ്ദേഹത്തെയും കോടതി കുറ്റവിമുക്തനാക്കി. 338 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved