Latest News :
Home » , , » ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം

Written By Muhimmath News on Friday, 17 June 2016 | 11:55

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. 13 പേര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പിബി ദേശായാണ് വിധി പ്രഖ്യാപിച്ചത്.
കേസില്‍ 24 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 

ഗുജറാത്തിലെ ഗോധ്ര കലാപത്തിന് ശേഷം 2002 ഫെബ്രുവരി 28ന് ഉണ്ടായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി നേതാവ് ബിബിന്‍ പട്ടേല്‍ അടക്കം 36 പേരെ കോടതി വിട്ടയച്ചിരുന്നു.
മനുഷ്യത്വരഹിതവും അപൂര്‍വങ്ങളില്‍ അപൂര്‍വവുമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നെങ്കിലും വധശിക്ഷ നല്‍കാന്‍ കോടതി തയ്യാറായില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved