Latest News :
Home » , » ഗുല്‍ബര്‍ഗ റാഗിങ്; കോളേജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

ഗുല്‍ബര്‍ഗ റാഗിങ്; കോളേജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

Written By Muhimmath News on Monday, 27 June 2016 | 22:42



ന്യൂഡല്‍ഹി: മലയാളിയായ ദളിത് നഴ്‌സിങ് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നഴ്‌സിങ് കോളജിനെതിരെ കര്‍ശന നടപടിയെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍. കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് പ്രസിഡന്റ് ടി. ദിലീപ് കുമാര്‍ പറഞ്ഞു. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശം നടപ്പാക്കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കോളജിനെതിരെ നടപടിയുണ്ടാകുമെന്നും ദിലീപ് കുമാര്‍ പറഞ്ഞു. കര്‍ണാടകയില്‍ ആന്റി റാഗിങ് സെല്‍ രൂപീകരിക്കാത്ത കോളജുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശും വ്യക്തമാക്കി.

റാഗിങ്ങില്‍ അതിഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴികര്‍ണാടക അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശി ശില്‍പാ ജോയ്‌സ് ഒളിവില്‍ പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശില്‍പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട് പൂട്ടിയിരുന്നുവെന്ന് ഗുല്‍ബര്‍ഗ എസ്.പി ശശികുമാര്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

റാഗിങ്ങിന്റെ ഭാഗമായി ശുചിമുറിയില്‍ ഉപയോഗിക്കുന്ന ക്ലീനിങ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved