Latest News :
Home » , » ഹജ്ജിനെ രാഷ്ട്രീയവത്കരിക്കരുത്: ഇറാനോട് അറബ് പാര്‍ലമെന്റ്

ഹജ്ജിനെ രാഷ്ട്രീയവത്കരിക്കരുത്: ഇറാനോട് അറബ് പാര്‍ലമെന്റ്

Written By Muhimmath News on Thursday, 2 June 2016 | 11:08

റിയാദ്: ഹജ്ജിനെ മറയാക്കി സൗദി അറേബ്യക്കെതിരെ ഉപജാപങ്ങള്‍ക്ക് ശ്രമിക്കരുതെന്ന്  ഇറാന്ന് അറബ് പാര്‍ലമെന്റ് മുന്നറിയിപ്പ്. പുണ്യചടങ്ങുകളും ആരാധനാകര്‍മങ്ങളും അനുഷ്ഠിച്ചുകൊണ്ട് പവിത്രഗേഹത്തിന്റെ മഹത്ത്വം സംരക്ഷിക്കപ്പെടണമെന്ന് സഭ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

'ഹജ്ജ് വേളയില്‍ പ്രദര്‍ശനം നടത്താന്‍ അവസരം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് ഇബാദത്തിന് വിഘ്‌നം സൃഷ്ടിക്കുമെന്നതിനാല്‍ അനുവദിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.' സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മേഖലയിലെ പല രാഷ്ട്രങ്ങളിലും ഹിസ്ബുല്ലാ സേന ഇടപെടുന്നതിനെതിരെ  അറബ് പാര്‍ലമെന്റ് കഴിഞ്ഞ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. അതെത്തുടര്‍ന്ന്  ഹിസ്ബുല്ലായെ ഭീകരസംഘടനയായി അറബ് ലീഗും ഓഐസിയും  പ്രഖ്യാപിക്കുകയുണ്ടായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved