Latest News :
Home » » സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവിനെ ഒമാന്‍ പോലീസ് റിമാന്‍ഡ് ചെയ്തു ; സാഹചര്യ തെളിവുകള്‍ ലിന്‍സനെതിരാണെന്ന് പോലീസ്

സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവിനെ ഒമാന്‍ പോലീസ് റിമാന്‍ഡ് ചെയ്തു ; സാഹചര്യ തെളിവുകള്‍ ലിന്‍സനെതിരാണെന്ന് പോലീസ്

Written By Muhimmath News on Saturday, 11 June 2016 | 12:52

സലാല: ഒമാനിലെ സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 20നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചിക്കുവിന്റെ ശരീരത്തു നിന്നും ലിന്‍സന്റെ വിരലടയാളം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. മറ്റു തെളിവുകളോ സൂചനകളോ ലഭ്യമല്ലാത്തതിനാല്‍ ലിന്‍സനെ പ്രതിയാക്കിയാണ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടത്തിയവര്‍ വളരെ ആസൂത്രിതമായിട്ടാണ് കൃത്യം നിര്‍വഹിച്ചിട്ടുള്ളത്. ഇതാണ് ലിന്‍സനെ സംശയിക്കാന്‍ കാരണം.

സംഭവ ദിവസം ഭര്‍ത്താവ് ലിന്‍സന്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു.കൊലപാതകം മോഷണമാണെന്ന് സംശയിക്കുന്ന രീതിയില്‍ ചിക്കുവിന്റെ കാതിലെ കമ്മലടക്കം 12 ഓളം പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ചിരുന്നു.സംഭവത്തിന് ശേഷം 50 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകിയെ കുറിച്ച് ഒമാന്‍ റോയല്‍ പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.കൊലപാതകത്തില്‍ സംശയം തോന്നിയ നാലായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.പ്രതിയെ കുറിച്ചും കൊലയെ കുറിച്ചും വ്യക്തമായ സൂചനയൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായിട്ടില്ല.

ഏപ്രില്‍ 20ന് പോലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഭര്‍ത്താവ് ലിന്‍സനെ കസ്റ്റഡിയിലെടുത്തിരുന്നു.ചിക്കുവിനെ ഷിഫ്റ്റ് സമയമായിട്ടും കാണാതായതോടെ ഫല്‍റ്റില്‍ അന്വേഷിച്ചെത്തിയപ്പോള്‍ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു.

ലിന്‍സന്റെ ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞു ശ്രമിച്ചിട്ടും ലിന്‍സന്റെ റിമാന്‍ഡ് ഒഴിവാക്കാനായില്ല. സാഹചര്യ തെളിവുകള്‍ ലിന്‍സനെതിരാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved