Latest News :
Home » , , » വന്‍ തിരക്ക്; മത്വാഫ് മുറ്റത്ത് നമസ്‌ക്കാരങ്ങള്‍ വിലക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചു

വന്‍ തിരക്ക്; മത്വാഫ് മുറ്റത്ത് നമസ്‌ക്കാരങ്ങള്‍ വിലക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചു

Written By Muhimmath News on Monday, 20 June 2016 | 10:33

മക്ക: വിശുദ്ധ റമളാനിലെ ബാക്കിയുള്ള ദിനങ്ങളില്‍ കഅബക്ക് ചുറ്റുമുള്ള മത്വാഫ് മുറ്റത്ത് തീര്‍ത്ഥാടകര്‍ നമസ്‌ക്കരിക്കുന്നത് നിര്‍ത്തലാക്കാന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കി. തിരക്ക് ഒഴിവാക്കി ത്വവാഫ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കാനാണിത്.

അതേ സമയം 5 നിര്‍ബന്ധ നമസ്‌ക്കാരങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് മത്വാഫ് മുറ്റത്ത് വെച്ച് തന്നെ നിര്‍വഹിക്കാന്‍ സാധിക്കും.ഹറമിലെ മറ്റു ഏരിയകളില്‍ ധാരാളം സ്ഥല സൗകര്യങ്ങള്‍ ഉള്ളതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് മറ്റു നമസ്‌ക്കാരങ്ങള്‍ അവിടങ്ങളില്‍ വെച്ച് നിര്‍വഹിക്കാന്‍ കഴിയും.

വീല്‍ ചെയറുകള്‍ മത്വാഫ് മുറ്റത്തേക്ക്പ്രവേശിപ്പിക്കാതിരിക്കാനും വീല്‍ ചെയറുകള്‍ക്കായി നിജപ്പെടുത്തിയ ഏരിയകളില്‍ മാത്രം അവ കടത്തി വിടാനും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പള്ളിയിലേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കാന്‍ കഴിഞ്ഞ ദിവസം കിംഗ് അബ്ദുല്‍ അസീസ് ഗേറ്റിനു മുന്നിലുണ്ടായിരുന്ന ചെറിയ ക്ലോക്ക് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം നീക്കം ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved