Latest News :
Home » , » ഐ.സി.എഫ്. 'തഖ്വിയ': സൗദി ദേശീയതല വിജയികളെ പ്രഖ്യാപിച്ചു

ഐ.സി.എഫ്. 'തഖ്വിയ': സൗദി ദേശീയതല വിജയികളെ പ്രഖ്യാപിച്ചു

Written By Muhimmath News on Wednesday, 8 June 2016 | 10:08

മക്ക: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എഫ്) യുണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ 'തഖ്വിയ' പഠന പദ്ധതിയുടെ മേയ് 13 ന് നടന്ന പരീക്ഷാ ഫലം സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ബുഖാരി പ്രഖ്യാപിച്ചു. 

ദേശീയ തലത്തില്‍ ജിദ്ദ സെന്‍ട്രലിലെ ഫൈസലിയ യൂണിറ്റില്‍ നിന്നുള്ള മുഹമ്മദ് ഫൈസി കരിങ്ങനാട് 93 പോയിന്‍േറാടെ ഒന്നാം സ്ഥാനവും ബുറൈദയില്‍ നിന്നുള്ള ഹംസ അല്‍ഹസനി കരിങ്കല്ലത്താണി (92.5 പോയിന്റ്), റിയാദില്‍ നിന്നുള്ള മുഹമ്മദ് ഖാസിം താനൂര്‍ (92 പോയിന്റ്)എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

25 സെന്‍ട്രലുകളിലെ 80 ഓളം കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്. സെന്‍ട്രല്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരില്‍ നിന്നാണ് നാഷണല്‍ തല വിജയികളെ കണ്ടത്തെിയത്. ആദര്‍ശം ആത്മ സംസ്‌കരണം സംഘാടനം എന്നീ മൂന്ന് വിഷയങ്ങളില്‍ സിലബസ് അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. മുഴുവന്‍ സെന്‍ട്രല്‍ – നാഷണല്‍ വിജയികളെയും ഐ.സി.എഫ്. നാഷണല്‍ സെക്രട്ടറിയറ്റ് പ്രത്യേകം അഭിനന്ദിച്ചു.

അതാത് സെന്ട്രലുകളില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ വെച്ച് ജേതാക്കള്ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വര, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ എറണാകുളം എന്നിവര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved