Latest News :
Home » » വിശുദ്ധ റമളാന്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: ഹദ്ദാദ് തങ്ങള്‍

വിശുദ്ധ റമളാന്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: ഹദ്ദാദ് തങ്ങള്‍

Written By Muhimmath News on Sunday, 5 June 2016 | 17:22



കുമ്പള: വിശുദ്ധ റമളാന്‍ പുണ്യങ്ങള്‍ കൊയ്‌തെടുക്കാനുള്ള മാസമാണന്നും ആരാധനകള്‍ കൊണ്ട് ധന്യമാക്കി മുതലെടുക്കണമെന്നും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ പറഞ്ഞു. പേരാല്‍ മസ്ജിദ് ഹാജറ മദ്‌റസത്തുല്‍ അഹ്ദലിയ്യ സംഘടിപ്പിച്ച നാരിയത്ത് സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുറഹ്മാന്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ ഫൈസല്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. അഹ്മദ് മുബീന്‍ ഹിമമി ബൈദാല ഉദ്‌ബോധനം നടത്തി. അബ്ദുല്ല മദനി, സാദിഖ് സഖാഫി, അബ്ദുറഹ്മാന്‍ ഹാജി യഹ്മാനിയ്യ, മുഹ്‌യിദ്ധീന്‍ ഹനീഫി, എം.എ മുഹമ്മദ് ഹാജി, മുഹമ്മദ് തലപ്പാടി, അലി സിറാജ് ഹിമമി എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved