രാജപുരം: ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട പനത്തടി അച്ചാംപാറയിലെ കൂലി തൊഴിലാളി നാരായണനാ(55)ണ് തൂങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം നാരായണന് രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച് വീടിനോടടുത്ത മുറിയില്‍ കിടന്നുറങ്ങിയതാണ്. വെള്ളിയാഴ്ച ഏറെ വൈകിയിട്ടും നാരായണന് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് നാരായണനെ ഉടുമുണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ രാജപുരം പോലീസില്‍ വിവരമറിയിക്കുകയാണുണ്ടായത്. പോലീസ് എത്തി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രിക്കയച്ചു. തിമ്മഞ്ചാലിലെ രത്നാഭായിയാണ് ഭാര്യ. മക്കള്‍: രമേശന് (പെയിന്റര്‍), ജയന്തി. മരുമകന്: കുമാരന്. സഹോദരങ്ങള്‍: ജയരാമന്, ബാലകൃഷ്ണന്, സരസ്വതി, കമലാക്ഷി, പരേതനായ ബുദ്ധന്.
Post a Comment