മുന്നാട്: ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന് മരിച്ചു. മുന്നാട് പേത്താളംകയയിലെ ടി. അപ്പുവിന്റെ മകന് വിജയനാ(41)ണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ജീവനക്കാരനാണ് വിജയന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് വീണ് വിജയന്റെ കാലിന് പരിക്കേറ്റിരുന്നു. കാലിന് കമ്പിയിട്ടതുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് മെഡിക്കല്‍ കോളേജില്‍ പോയത്. ശസ്ത്രക്രിയ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അവിടെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടയില്‍ വന്ന ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്.
പെരിയയിലെ വാടക വീട്ടിലാണ് വിജയനും കുടുംബവും താമസിക്കുന്നത്. ഇതിനടുത്തായി പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടന്ന് വരികയാണ്. കോടതി ജീവനക്കാരിയായ പുഷ്പയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അമ്മ: കുഞ്ഞാണി. സഹോദരങ്ങള്‍: പുരുഷോത്തമന്, കുമാരി, സുനിത, ശ്രീമതി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Post a Comment