Latest News :
Home » , » മുസ്ലിം ജനസംഖ്യ വര്‍ധനവിനെ നേരിടാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം: സന്താനോല്‍പ്പാദനത്തിന് മരുന്നുമായി തൊഗാഡിയ

മുസ്ലിം ജനസംഖ്യ വര്‍ധനവിനെ നേരിടാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം: സന്താനോല്‍പ്പാദനത്തിന് മരുന്നുമായി തൊഗാഡിയ

Written By Muhimmath News on Sunday, 12 June 2016 | 12:44

ജംബസര്‍: ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കള്‍ക്കിടയില്‍ വന്ധ്യത ബാധിച്ചുവെന്നും ഇത് ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവ് സൃഷിടിച്ചുവെന്നും തൊഗാഡിയ വിമര്‍ശിച്ചു. മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ധനവിനെ നേരിടാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും ഗുജറാത്തിലെ ബറുച്ച ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ തൊഗാഡിയ പറഞ്ഞു.

ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമാണെന്നും തൊഗാഡിയ പറഞ്ഞു. പുകയിലയുടെ ഉപയോഗവും വന്ധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഹിന്ദു യുവാക്കള്‍ പുകയില ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്താനോല്‍പ്പാദനത്തിന് സഹായിക്കുന്ന താന്‍ തന്നെ വികസിപ്പിച്ച മരുന്നും പ്രവീണ്‍ തൊഗാഡിയ യോഗത്തില്‍ അവതരിപ്പിച്ചു.

ഡോക്ടര്‍ കൂടിയായ തൊഗാഡിയ യോഗത്തില്‍ അവതരിപ്പിച്ച മരുന്നിന് 600 രൂപയാണ് വില. എന്നാല്‍ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാന്‍ താന്‍ ഇത് 500 രൂപയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരുന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിച്ചാല്‍ പശുക്കളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും തൊഗാഡിയ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved