Latest News :
Home » , , , » ഹോളി ഖുര്‍ആന്‍ മത്സരം: ഇന്ന് ഇന്ത്യുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ഥി കരുത്തു തെളിയിക്കും

ഹോളി ഖുര്‍ആന്‍ മത്സരം: ഇന്ന് ഇന്ത്യുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ഥി കരുത്തു തെളിയിക്കും

Written By Muhimmath News on Monday, 20 June 2016 | 11:11

ദുബൈ : 20 മത് ദുബൈ അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍  ഇന്ത്യുടെ പ്രതിനിധി മഅദിന്‍ അന്ധ വിദ്യാര്‍ഥി മുഹമ്മദ് താഹ മഹബൂബ്  ഇന്ന് കരുത്തു തെളിയിക്കും  . ഇന്ത്യയില്‍ നിന്നും ദുബൈയില്‍ മത്സരത്തിനു എത്തുന്ന ആദ്യത്തെ അന്ധ വിദ്യാര്‍ഥി യാണിത്. 

മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അകാദമിയിലെ ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് ഒന്നാം ക്ലാസ് മുതല്‍  ഏഴാം ക്ലാസ് വരെ ബ്രയില്‍ ലിബിയില്‍ പ്രാവിന്ണ്യം  നേടിയതിനു ശേഷം മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ ചേര്‍ന്ന് ഖുര്‍ആന്‍ പഠനം തുടങ്ങി. അക കണ്ണിനാല്‍ മൂന്നു വര്‍ഷം കൊണ്ട്  വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി ശ്രദ്ദേയനായി.തിരൂര്‍ അടുത്ത ഒമാച്ചപുഴ വരിക്കോട്ടില്‍ അബ്ദുല്ല മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. .  മഅദിന്‍ പെരുമ്പറമ്പ്  ദഅവ  വിദ്യാര്‍ഥിയായ അനുജന്‍ ഹസ്സനും അന്ധനാണ് ,  മഅദിന്‍അകാദമിയുടെ തണലില്‍ പ്രത്യേക മേല്‍ നോട്ടത്തില്‍  ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു ഉയരങ്ങളില്‍ എത്തിയ താഹ അന്താ രാഷ്ട്ര തലത്തില്‍ അറിയപ്പെട്ടവരുടെ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു വിസ്മയം തീര്‍ത്തിട്ടുണ്ട് . 


മഅദിന്‍ കേമ്പസില്‍ നടന്ന ആത്മീയ സംഘമത്തില്‍  അപൂര്‍വ്വ കഴിവിന് പുരസ്‌കാരം നേടിയിട്ടുണ്ട് .ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തിനു കൂടുതല്‍ താല്പര്യം ഉണ്ടായതിനാല്‍ മനപ്പാഠമാക്കാന്‍ നാലാം ക്ലാസ് മുതല്‍ മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്  െ്രെബലി മുസ്ഹഫ് തരപ്പെടുത്തി കൊടുത്തു. ഇന്ത്യുടെ പല ഭാഗത്തും മത്സരത്തിനു അവസരം കിട്ടിയപ്പോള്‍ തന്റെ മികവു അതില്‍ പ്രകടമാക്കിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് അഭിമാന മായി  തന്റെ കഴിവ് നന്നായി പ്രകടമാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് താഹ. 


മഅദിന്‍ അകാദമി വിദ്യാര്‍ഥിക്ക് ആദ്യമായിട്ടാണ് ദുബൈ ഗവര്‌മെണ്ട് നടത്തുന്ന അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നത് .

നെതര്‍ലാണ്ടില്‍ നിന്നുള്ള ബിലാലുല്‍ ഇമാനിയാണ് ഇന്നത്തെ മത്സരത്തില്‍ ആദ്യം വേദിയിലെത്തുക. തുടര്‍ന്ന് മുജ്തബ അലി രിലാലു (ഇറാന്‍ ), അബ്ദുള്ള ബിന് ഖലീഫ ബിന് അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍ ), ഇസ്മാഈല്‍ ദൂംബിയ , അഹമദ് ജമാല്‍ അഹമദ് (കെനിയ ), അബ്ദുള്ള സുലൈമാന ബാഹ് (സിര്ര ലിയോന്‍ ) എന്നിവരും . അവസാനത്തെ അവസരം താഹയുടെതാണ് .

 ഇന്ന് താഹയുടെ പാരായണം ശ്രവിക്കാന്‍ മലയാളികളടക്കം  ധാരാളം പേര്‍ ദുബൈ ചേംബര്‍ ഓഫ് കോമ്മേഴ്‌സില്‍ എത്തും . രാത്രി 10 .30 നാണ് മത്സരം തുടങ്ങുന്നത്. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്നെത്തിയ പതിനേഴുകാരന്‍ അഹമദ് ഉമര്‍ അബ്ദുല്‍ റഊഫ് തുടക്കം മുതല്‍ അവസാനം വരെ വളരെ നല്ല രൂപത്തില്‍ പാരായണം ചെയ്തു  ശ്രദ്ദ നേടി. ചെറുപ്പത്തില്‍ പള്ളിയിലെ ഇമാമായ അബ്ദുല്‍ റഊഫിന്റെയും നൂറു ശിഫയുടെയും നാലു മക്കളില്‍ രണ്ടാമനാണ്അഹമദ് ഉമര്‍, മൂത്ത സഹോദരനും ഇളയ സഹോദരിയും ഖുര്‍ആന്‍ മനപ്പാഠമാക്കിയവരാണ് . പിതാവിന്റെ ഓത്തു കേട്ട്‌കൊണ്ടാണ് ഖുര്‍ആന്‍ പഠനം തുടങ്ങിയത് പക്ഷെ ചെറുപ്പത്തില്‍ തന്നെ പിതാവ് ഇഹലോക വാസം വെടിഞ്ഞതിനാല്‍ യതീമായ അഹമദ് ഉമര്‍ ശ്രിലങ്കയിലെ ജാമിഅ ഇനാമില്‍ ഹസന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന്   പന്ത്രണ്ടാം വയസ്സില്‍  തുടങ്ങി  രണ്ടരവര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും  മനപ്പാഠമാക്കിയത് .സിങ്കള ,തമിഴ് എന്നീ ഭാഷകള്‍ മാത്രം അറിയുന്ന  അഹമദ് ഉമര്‍ 60 ഹിഫ്‌ളുകോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ഥി കൂടിയാണ് . ആദ്യമായിട്ടാണ് രാജ്യത്തിന്റെ പുറത്തു മത്സരിക്കാന്‍ അവസരം നേടുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved