Latest News :
Home » » മൊഗ്രാലില്‍ സമൂഹ നോമ്പ് തുറയും റിലീഫ് വിതരണവും നടത്തി

മൊഗ്രാലില്‍ സമൂഹ നോമ്പ് തുറയും റിലീഫ് വിതരണവും നടത്തി

Written By Muhimmath News on Wednesday, 29 June 2016 | 22:33

മൊഗ്രാല്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ മൊഗ്രാല്‍ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ന്റെ കീഴില്‍ റമളാന്‍ റിലീഫ് വിതരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. നിര്‍ദ്ധനരായ 120 കുടുംബങ്ങള്‍ക്ക് റമളാന്‍ റിലീഫ് വിതരണം ചെയ്തു. യൂണിറ്റിന്റെ കീഴില്‍ റമളാനിലെ എല്ലാ ഞായറാഴ്ചകളിലും നടന്നു വരുന്ന റമളാന്‍ പ്രഭാഷണത്തിന് മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന് നേതൃത്വം നല്‍കി വരുന്നു. റമളാന്‍ 28ന് ഞായറാഴ്ച സാദാത്തീങ്ങളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന മജ്‌ലിസോടെ റമളാന്‍ പ്രഭാഷണത്തിന് സമാപനമാകും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved