Latest News :
Home » » പൊയ്യത്തബയലില്‍ ഇഫ്താര്‍ മീറ്റും എസ് വൈ എസ് സാന്ത്വന റമളാന്‍ കിറ്റ് വിതരണവും വ്യാഴാഴ്ച

പൊയ്യത്തബയലില്‍ ഇഫ്താര്‍ മീറ്റും എസ് വൈ എസ് സാന്ത്വന റമളാന്‍ കിറ്റ് വിതരണവും വ്യാഴാഴ്ച

Written By Muhimmath News on Tuesday, 14 June 2016 | 18:25



വോര്‍ക്കാടി: കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ് , എസ് എസ് എഫ് പൊയ്യത്തബയല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും എസ് വൈ എസ് ജി. സി. സി കമ്മിറ്റിയുടെ നിര്‍ധനരായ കുടുംങ്ങള്‍ക്കുള്ള റമളാന്‍ കിറ്റ് വിതരണവും ജൂണ് 16 വ്യാഴാഴ്ച നടക്കും.

വൈകിട്ട് നാല് മണിക്ക് പൊയ്യത്തബയല്‍ അസയ്യിദത്ത് മണവാട്ടി ബിവി (റ. അ). മഖാം സിയാറത്തിന് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് താജുല്‍ ഉലമാ നഗരിയില്‍ നടക്കുന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രിസിഡന്റ് മുസല്‍ മദനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ പ്രസിഡന്റ് അസീസ് സഖാഫി മച്ചംമ്പാടി വിഷയാവതരണം നടത്തും. റമളാന്‍ കിറ്റ് വിതരണോദ്ഘാടനം എസ് വൈ എസ് ജി. സി. സി. കമ്മിറ്റി അഡ്വയിസറി ചെയര്‍മാന്‍ അബ്ബാസ് ഹാജി കല്ലൂര്‍, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബ്ദുല്‍ മജീദ്, പൊയ്യത്തബയല്‍ ജമാഅത്ത് പ്രസിഡന്റ് വി അഹ്മദ് കുഞ്ഞി ഓഡംങ്കള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ, ജബ്ബാര്‍ സഖാഫി പാത്തുര്‍, മുഹമ്മദ് ഡി. എം. കെ, ജമാഅത്ത് ജനറല്‍ സെക്രട്ടറി പി.കെ ഇബ്രാഹിം, അബ്ദുല്ല സഅദി, ജഅ്ഫര്‍ സ്വാദിഖ് സഅദി ധര്‍മനഗര്‍, അബ്ദുല്‍ കരീം ധര്‍മനഗര്‍, സെക്ടര്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫി ഉര്‍ണി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വസന്ത, സിദ്ധീഖ് പുറുഷംങ്കോടി, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ കെ.കെ, ജനറല്‍ സെക്രട്ടറി ഉമര്‍ മദനി, ട്രഷറര്‍ ഫഖ്‌റുദ്ധീന്‍ പാറ, അബ്ദുല്‍ റഹ്മാന്‍ ദൈഗോളി, അബ്ദുല്‍ ലത്വീഫ് സഅദി, അബൂബക്കര്‍ കണക്കൂര്‍, ടി. അഹ്മദ് കുഞ്ഞി, മുഹമ്മദ് അസനബയല്‍, ഖാദര്‍ മാസ്റ്റര്‍ സുല്യമെ, ഇസ്മാഈല്‍ മാസ്റ്റര്‍, ഇബ്രാഹിം മാസ്റ്റര്‍ ഉസ്മാന്‍ സഅദി പാറെ, മുഹമ്മദ് മജാല്‍, മുഹമ്മദ് ഹനീഫ് പി.കെ. തുടങ്ങിയ പ്രമുഖരും ഗല്‍ഫ് കമ്മിറ്റി പ്രതിനിധികളായ അബൂബക്കര്‍ പാലെങ്കിരി, സിദ്ധീഖ് ബദിയാര്‍ തുടങ്ങിയവരും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved