Latest News :
Home » » ഐ എം സി സി ഇഫ്താര്‍ സംഗമം നടത്തി

ഐ എം സി സി ഇഫ്താര്‍ സംഗമം നടത്തി

Written By Muhimmath News on Monday, 13 June 2016 | 18:13

 ഷാര്‍ജ: ഐ എം സി സി ഷാര്‍ജ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കറ്റ് വൈ. എ റഹീം ഉല്‍ഘാടനം ചെയ്തു. മത സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആക്ടിംഗ് പ്രസിഡന്റ് ബാവ താനൂര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, ഐ എം സി സി യു.എ.ഇ ജനറല്‍ സെക്രട്ടറി ഖാന്‍ പാറയില്‍, ഉനൈസ് സഖാഫി എന്നിവര്‍ റംസാന്‍ സന്ദേശം കൈമാറി.

ജനറല്‍ സെക്രട്ടറി റഷീദ് താനൂര്‍ സ്വാഗതവും ഉമ്മര്‍ പാലക്കാട് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved