Latest News :
Home » , » പെരുന്നാള്‍ ദിനത്തില്‍ 'ഇശ്‌ഖേ റസൂല്‍' സംഘടിപ്പിക്കും

പെരുന്നാള്‍ ദിനത്തില്‍ 'ഇശ്‌ഖേ റസൂല്‍' സംഘടിപ്പിക്കും

Written By Muhimmath News on Thursday, 30 June 2016 | 20:29



കാസര്‍കോട്: ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ തളിപ്പറമ്പ ഏഴാം മൈലില്‍ നടക്കുന്ന ഇമാം ബൂസ്വൂരി ഫൗണ്ടേഷന്‍ ബുര്‍ദ്ദ വാര്‍ഷിക സദസ്സും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിന് കാസര്‍കോട്ട് വിപുലമായ പ്രചരണ സമിതി രൂപീകരിച്ചു. സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ സഖാഫി അല്‍ ബുഖാരി ചെയര്‍മാനും മുബശ്ശിര്‍ അഹ്മദ് കുണിയ ജന:കണ്‍വീനറുമായ പ്രചരണ സമിതി നിലവില്‍ വന്നു.

കേരളീയ പണ്ഡിതന്മാര്‍ക്കും മാദിഹുകള്‍ക്കു പുറമെ യമന്‍, ഈജിപ്ത് തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മാദിഹുകളും നഅ്ത് ഗായകരും സംബന്ധിക്കുന്ന ഇശ്‌ഖേ റസൂല്‍ വേദി ചെറിയ പെരുന്നാള്‍ സുദിനത്തിലെ കേരളീയ ആശിഖുകളുടെ മഹാ സംഗമമായി മാറും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved