Latest News :
Home » » പൂച്ചക്കാട് സുന്നി സെന്ററില്‍ ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും തസ്‌കിയത് മീറ്റും ഞായറാഴ്ച

പൂച്ചക്കാട് സുന്നി സെന്ററില്‍ ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും തസ്‌കിയത് മീറ്റും ഞായറാഴ്ച

Written By Muhimmath News on Monday, 13 June 2016 | 20:25



ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ റമളാന്‍ കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാനത്തെ സര്‍ക്കിള്‍ തലങ്ങളില്‍ നടത്തി വരുന്ന തസ്‌കിയത് മീറ്റും ജൂണ്‍ 19ന് ഞായറാഴ്ച അസറിന് ശേഷം പൂച്ചക്കാട് സുന്നി സെന്ററില്‍ നടക്കും. ജലാലിയ്യ ദിക് ര്‍ സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടിക്ക് ശേഷം ഇഫ്ത്താര്‍ സംഗമത്തോടെ സമാപിക്കും. ജലാലിയ്യ ദിക് ര്‍ ഹല്‍ഖയക്ക് സി. കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, അഹമ്മദ് മൗലവി കുണിയ, മൂസ സഅദി പരയങ്ങാനം, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കെ പി എസ്. ജമല്ലുലൈലി തങ്ങള്‍ ബേക്കല്‍ കൂട്ടു പ്രാര്‍ത്ഥനയക്ക് നേതൃത്വം നല്‍കും. ആബിദ് സഖാഫി മൗവ്വല്‍ തസ്ബിയത്ത് ക്ലാസ്സിന് നേതൃത്വം നല്‍കും. അഷറഫ് കരിപ്പൊടി, അലി പൂച്ചക്കാട്, ബിഎംഎ മജീദ് മൗവ്വല്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ബി കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, പി എസ് മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, ഫൈസല്‍ മുക്കൂട്, ശമീര്‍ സഅദി ബേക്കല്‍, ശഹീദ് സഖാഫി മുക്കൂട്, ബി.കെ അബ്ദുല്‍ റഹ്മാന്‍ പൂച്ചക്കാട്, മുഹമ്മദ് ബാഹസനി മുക്കൂട്, ലത്തീഫ് ചേറ്റ്കുണ്ട്, അബ്ദുല്‍ഹ്മൊന്‍ മില്‍ പൂച്ചക്കാട്,ബി. എ.കുഞ്ഞബ്ദുല്ല ഹാജി പൂച്ചക്കാട്, അബ്ദുല്ല ഹാജി മൗവ്വല്‍, മദര്‍ ഇന്ത്യ കുഞ്ഞമ്മദ് ഹാജി,സിറാജ് ബേക്കല്‍, ഇസ്മായില്‍ സഅദി ഹദ്ദാദ്, കെ പി മുഹമ്മദ് പൂച്ചക്കാട്, ശരീഫ് ചേറ്റ്ക്കുണ്ട്, സി എച്ച്.മുഹമ്മദ് കുഞ്ഞി തൊട്ടി, ഹാരിസ് സഅദി, റഷീദ് ചെറ്റ്ക്കുണ്ട് , ഹസീബ് മൗവ്വല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved