Latest News :
Home » , » അമീറുലിനെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

അമീറുലിനെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Written By Muhimmath News on Tuesday, 28 June 2016 | 11:35

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാല്‍ ആള്‍ക്കൂട്ടം കാരണം പ്രതി താമസിച്ചിരുന്ന ലോഡ്ജിലെത്തി തെളിവെടുപ്പ് നടത്താന്‍ പൊലീസിനായില്ല. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

രാവിലെ ആലുവ പോലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

അമീറുള്ളിനെ രാവിലെ 6.25ഓടെ കുറുപ്പുംപടി കനാല്‍കരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍, കെ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved