പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടിയിരുന്നു. ഇതില്‍ നിര്‍ണായകമായ ഡിഎന്‍എ ഫലങ്ങള്‍ പിടികൂടിയ അമിയൂര്‍ ഇസ്ലാമിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സാംപിളുകളാണ് പരിശോധനക്കായി അയച്ചിരുന്നത്. അതേസമയം പ്രതിയായ അമിയൂറിനെ എവിടെ നിന്നാണെന്നും, എത്രദിവസം മുന്‍പാണ് പിടികൂടിയതെന്നമുളള കാര്യങ്ങളില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ്, മാര്‍ച്ചില്‍ പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ച് ലഭിച്ച നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്.
കൊലയാളിയെന്നു സംശയിക്കുന്നയാളെ പിടികൂടി ഡിഎന്‍എ പരിശോധനാ ഫലം കൂടി ലഭിച്ചിട്ട് മാത്രം വിശദാംശങ്ങള്‍ പുറത്തു വിട്ടാല്‍ മതിയെന്നാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പ് വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്.
സാഹചര്യ തെളിവുകള്‍ മുഴുവന്‍ പൊലീസ് സംശയിക്കുന്ന യുവാവിനെതിരാണെങ്കിലും കൊലയാളിയുടെ ഡിഎന്‍എ സാമ്പിള്‍ കണ്ടെത്തിയതിനാല്‍ അത് പൊരുത്തപ്പെട്ടാല്‍ മാത്രമേ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയുള്ളു.
ജിഷയുടെ കൊലപാതകിയെ പിടികൂടിയതായുളള വിവരങ്ങറിഞ്ഞ്മു ഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അന്വേഷണ സംഘത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Post a Comment