Latest News :
Home » , , » ജിഷ വധം; പ്രതിയുടേതെന്ന് കരുതപ്പെടുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു

ജിഷ വധം; പ്രതിയുടേതെന്ന് കരുതപ്പെടുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു

Written By Muhimmath News on Friday, 10 June 2016 | 10:58

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ജിഷയുടെ കൊലപാതകിയുടേതെന്ന് കരുതപ്പെടുന്നയാളിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വീടിന് സമീപത്തുള്ള വളം വില്‍പന കേന്ദ്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

കൊല നടന്ന ദിവസം ഉച്ചക്ക് ഒന്നരയോടെ ജിഷയും തൊട്ടു പിന്നാലെ മഞ്ഞ ഷര്‍ട്ടിട്ട യുവാവും വീട്ടിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പിന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത് എന്നതിനാല്‍ യുവാവിന്റെ മുഖം വ്യക്തമല്ല. ഈ കേന്ദ്രത്തിലെ തന്നെ മറ്റൊരു ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇതില്‍ നിന്നും പ്രതിയുടെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞ ഷര്‍ട്ടിട്ട ഒരാളാണെന്ന് നിരവധി സാക്ഷിമൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. സംഭവ ദിവസം രാവിലെ ജിഷ ബസില്‍ കോതമംഗലത്തേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിരിച്ചു വരുന്ന ദൃശ്യങ്ങളാകാം വീഡിയോയിലുള്ളത് എന്നാണ് കരുതുന്നത്. കോതമംഗലത്തേക്ക് പോയതെന്തിന് എന്നതിനെ കുറിച്ചുള്ള കാര്യങ്ങളിലും ഇതോടെ വ്യക്തത കൈവരുമെന്നാണ് പോലീസ് നിഗമനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved