Latest News :
Home » » ജിഷ വധക്കേസ്: രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ പത്തനംതിട്ടയില്‍ പിടിയില്‍

ജിഷ വധക്കേസ്: രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ പത്തനംതിട്ടയില്‍ പിടിയില്‍

Written By Muhimmath News on Tuesday, 14 June 2016 | 18:12

പത്തനംതിട്ട: ജിഷ വധക്കേസില്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ പത്തനംതിട്ട കോഴഞ്ചേരിയില്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40) ആണ് സംശയത്തിന്റെ പേരില്‍ പിടിയിലായത്. ജിഷയുടെ ഘാതകന്റെ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ കണ്ണും മീശയും രേഖാചിത്രത്തിലേതുപോലെ ആണെന്ന് പോലീസ് അറിയിച്ചു. ജോലിയ്ക്കായി ഇവിടെയെത്തിയതാണ് ഇയാള്‍. റെജി മദ്യപാനിയാണെന്നും മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ നേരെത്തെയും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

ഇതിനിടെ, ജിഷയുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തു നിന്നും നടന്നുകൊണ്ടിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved