Latest News :
Home » » ജിഷ വധക്കേസ്: മൊഴിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ദ്വിഭാഷിയെ പൊലീസ് ഒഴിവാക്കി

ജിഷ വധക്കേസ്: മൊഴിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ദ്വിഭാഷിയെ പൊലീസ് ഒഴിവാക്കി

Written By Muhimmath News on Tuesday, 21 June 2016 | 18:53

കൊച്ചി: ജിഷ വധം അടക്കമുള്ള കേസുകളില്‍ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചിരുന്ന ലിപ്‌സന്‍ വിശ്വാസിനെ പൊലീസ് ഒഴിവാക്കി. പ്രതി അമീറുല്‍ ഇസ് ലാമുമായി ആശയ വിനിമയം നടത്താന്‍ ലിപ്‌സനായിരുന്നു ദ്വിഭാഷി. എന്നാല്‍, മൊഴിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ സാഹചര്യത്തിലാണ് ലിപ്‌സനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഒരു ഹിന്ദി ദ്വിഭാഷിയും ഹിന്ദി ഭാഷ അറിയാവുന്ന പൊലീസുകാരുമാണ് പ്രതിയുമായി ആശയവിനിമയം നടത്തുന്നത്.

അസാമീസ് ഭാഷ മാത്രമല്ല ഹിന്ദിയും പ്രതിക്ക് അറിയാമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കവെ അസാമീസ് ഭാഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ പ്രതി മറുപടി പറഞ്ഞിരുന്നു.

ലിപ്‌സന്‍ വിശ്വാസ് കഴിഞ്ഞ 15 വര്‍ഷങ്ങളായി പൊലീസിന്റെ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved