Latest News :
Home » , » ഞായറാഴ്ച ബസ്സില്ല; നാട്ടുകാര്‍ ബസ് തടഞ്ഞു

ഞായറാഴ്ച ബസ്സില്ല; നാട്ടുകാര്‍ ബസ് തടഞ്ഞു

Written By Muhimmath News on Monday, 13 June 2016 | 12:52

കുമ്പള: ഞായറാഴ്ച ദിവസങ്ങളില്‍ സര്‍വ്വീസ് മുടക്കുന്നതില്‍ പ്രതിഷേധിച്ച് പൂക്കട്ടയില്‍ നാട്ടുകാര്‍ ബസ് തടഞ്ഞു. കുമ്പള-കളത്തൂര്‍ റൂട്ടില്‍ കളക്ഷന്‍ കുറവാണെന്ന് പറഞ്ഞ് പതിവായി ബസ് സര്‍വ്വീസ് മുടക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച വൈകിട്ട് പൂക്കട്ടയില്‍ നാട്ടുകാര്‍ സംഘടിച്ച് ബസ് തടഞ്ഞത്. പൊലീസ് എത്തിയ ശേഷം, ഇനി ട്രിപ്പ് മുടങ്ങില്ലെന്ന ഉറപ്പിന്മേലാണ് ബസിനെ യാത്ര തുടരാന്‍ അനുവദിച്ചത്. 


ട്രിപ്പ് മുടക്കി കല്യാണാവശ്യങ്ങള്‍ക്കും മറ്റുമായാണ് സര്‍വീസ് നടത്തുന്നത്. ഈ റൂട്ടില്‍ ഒരു സ്വകാര്യവ്യക്തിയുടെ ബസുകള്‍ മാത്രമാണ് ഓടുന്നത്. ഇവിടെ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved