Latest News :
...
Home » , , » കല്ലക്കട്ട മജ്മഇല്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം ജൂലൈ 1ന്

കല്ലക്കട്ട മജ്മഇല്‍ റമസാന്‍ പ്രാര്‍ഥനാ സമ്മേളനം ജൂലൈ 1ന്

Written By Muhimmath News on Wednesday, 29 June 2016 | 18:49

വിദ്യാനഗര്‍: വിശ്വാസികള്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിക്കുന്ന വിശുദ്ധ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ജില്ലയില്‍ നടക്കുന്ന വിപുലമായ പ്രാര്‍ഥനാ സമ്മേളനത്തിന് കല്ലക്കട്ട മജ്മഇല്‍ ഒരുക്കം പൂര്‍ത്തിയായി. ജൂലൈ ഒന്ന് വെള്ളിയാഴ്ച മജ്മഅ് റമസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.


നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ആയിരം മാസങ്ങളുടെ ശ്രേഷ്ടത കല്‍പിക്കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം വിദ്യാനഗറിനു സമീപം മജ്മഅ് തീരത്ത് ജനസാഗരം തീര്‍ക്കും. വിശ്വാസി സമൂഹത്തെ വരവേല്‍ക്കാന്‍ കല്ലക്കട്ട മജ്മഇല്‍ അതി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി ബേവിഞ്ച പതാക ഉയര്‍ത്തും. തുടര്‍ന്ന് ഐദരൂസിയ്യ ബുര്‍ദ് സംഘത്തിന്റെ ബുര്‍ദ്ദ ആത്മീയ മജ്‌ലിസ് നടക്കും.

മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ശറഫുദ്ദീന്‍ ഹിമമി കുടക്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍ തുടങ്ങിയവര്‍ പ്രാരംഭ സെഷനില്‍ പ്രസംഗിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ സൈനി അല്‍ ഐദറൂസി ചട്ടഞ്ചാല്‍ പ്രാര്‍ത്ഥന നടത്തും.

വിര്‍ദുല്ലത്തീഫിന് സയ്യിദ് മുഹമ്മദ് യാസീന്‍ തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

തറാവീഹ്്-വിത്‌റ് നിസ്‌കാരം തുടങ്ങിയവയ്ക്ക് ശേഷം രാത്രി 10 മണി മുതല്‍ ആത്മീയ സംഗമം ആരംഭിക്കും. സ്വലാത്ത് മജ്‌ലിസ്, തൗബാ സംഗമം, കൂട്ടു പ്രാര്‍ത്ഥന എന്നിവക്ക് മജ്മഅ് സാരഥി സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും. സയ്യിദ് ശറഫുദ്ദീന്‍ ഹിമമി അല്‍ ഐദറൂസി ഉദ്‌ബോധനം നടത്തും.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യു.പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുകുഴി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, സയ്യിദ് ഹംസ തങ്ങള്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് ഖാലിദ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഅദി പയോട്ട മുട്ടത്തൊടി തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
പ്രമുഖ സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയേഴാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.
സമ്മേളനത്തിലേക്ക് കാസര്‍കോടിനു പുറമെ അന്യ ജില്ലകളില്‍ നിന്നും കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. വിവിധ റിലീഫുകളുടെ വിതരണവും പാവപ്പെട്ടവര്‍ക്കുള്ള പെരുന്നാള്‍ വസ്ത്ര വിതരണവും ചടങ്ങില്‍ നടക്കും. അത്താഴത്തോടെ സമാപിക്കും.

2001 ല്‍ സ്ഥാപിതമായ കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യ എന്ന സ്ഥാപനത്തിനു കീഴിലായി വിവിധ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുന്നു. സ്ഥാപനത്തിനു കീഴില്‍ അടുത്ത മാസം 20 ന് കല്ലട്ടയില്‍ ജില്ലാതല ഹജ്ജ് പ്രാക്ടിക്കല്‍ പഠന ക്യാമ്പ് സംഘടിപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved