Latest News :
Home » , , » കാര്‍ വാഷിംഗ് സ്ഥാപനത്തിലെ കൊല; പ്രതികളെ വെറുതെ വിട്ടു

കാര്‍ വാഷിംഗ് സ്ഥാപനത്തിലെ കൊല; പ്രതികളെ വെറുതെ വിട്ടു

Written By Muhimmath News on Monday, 20 June 2016 | 22:30

കാഞ്ഞങ്ങാട്: കാര്‍ വാഷിംഗ് സ്ഥാപനത്തില്‍ തൊഴിലാളിയായ യുവാവിനെ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ കയറ്റി മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി സാനു പണിക്കരാണ് ബീഹാര്‍ സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ്, എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടത്. പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പറ്റിയില്ലെന്ന് വിധിന്യായത്തില്‍ വ്യ.ക്തമാക്കി.

2012 ഒക്‌ടോബര്‍ 19 ന് ഉച്ചയ്ക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് അതിഞ്ഞാലിലുള്ള കെ വി അബ്ദുറഹിമാന്‍ ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ വി കാര്‍വാഷിംഗ് ആന്‍ഡ് സര്‍വീസ് സ്റ്റേഷന്‍ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ഇബ്‌റാഹിമാണ് മരണപ്പെട്ടത്. സംഭവ ദിവസം ഉച്ചയ്ക്ക് സ്ഥാപനത്തില്‍ ജോലിചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്ന സഹതൊഴിലാളികളായ പ്രതികളോട് മരണപ്പെട്ട ഇബ്‌റാഹിം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് സര്‍വീസ് സ്റ്റേഷനില്‍ ഉപയോഗിക്കുന്ന കംപ്രസ്സീവ് എയര്‍പൈപ്പ് ഇബ്‌റാഹിമിന്റെ മലദ്വാരത്തില്‍ കയറ്റി എയര്‍ അടിച്ച് ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേല്‍പിക്കുകയും 26ന് ഇബ്‌റാഹിം മരണപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്തും, പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഇ ലോഹിതാക്ഷന്‍, കെ കുമാരന്‍ നായര്‍ എന്നിവരും ഹാജരായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved