Latest News :
Home » , » ഋഷിരാജ് സിംഗിന്റെ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന നുഴഞ്ഞുകയറിയ കഞ്ചാവ് കേസിലെ പ്രതി പിടിയില്‍

ഋഷിരാജ് സിംഗിന്റെ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന നുഴഞ്ഞുകയറിയ കഞ്ചാവ് കേസിലെ പ്രതി പിടിയില്‍

Written By Muhimmath News on Sunday, 19 June 2016 | 18:54

കോഴിക്കോട്: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പത്രസമ്മേളനത്തില്‍ കഞ്ചാവ് കേസിലെ പ്രതി നൂഴഞ്ഞു കയറി. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനയാണ് ഇയാള്‍ നുഴഞ്ഞു കയറിയത്. കോഴിക്കോട് കളക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് കൊയിലാണ്ടി സ്വദേശിയായ അഷ്‌റഫ് എന്നയാള്‍ പത്രസമ്മേളന ഹാളില്‍ കയറിയത്.

ജില്ലയില്‍ ലഹരി മരുന്നിന്റെയും വ്യാജ മദ്യത്തിന്റെയും വില്‍പ്പന തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കോഴിക്കോട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന ഇയാള്‍ ഋഷിരാജ് സിംഗിനോട് ചോദ്യം ചോദിച്ചതിനെ തുടര്‍ന്ന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.

താന്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് ഇയാള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ അഷ്‌റഫിനെ കസ്റ്റഡിയില്‍ എടുത്തു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved