Latest News :
Home » , , » കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ സമീര്‍ രാജിവെച്ചു

കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ സമീര്‍ രാജിവെച്ചു

Written By Muhimmath News on Monday, 13 June 2016 | 11:50

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ തനിക്കെതിരായ അവിശ്വാസപ്രമേയം കൗണ്‍സിലിന്റെ പരിഗണനക്ക് വരുന്നതിന് മുമ്പ് രാജിവച്ചു. രാവിലെ 10.30ഓടെയാണ് സമീര്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. കുതിരക്കച്ചവടത്തിനില്ലെന്ന് രാജിവച്ച ശേഷം സമീര്‍ പറഞ്ഞു.

സമീര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാനുള്ള ശ്രമം സി.പി.എം തുടങ്ങിയിട്ടുണ്ട്. 55 അംഗങ്ങളുളള കോപ്പറേഷന്‍ കൗണ്‍സിലില്‍ സ്വതന്ത്ര അംഗം രാഗേഷിന്റെ പിന്തുണയോടെ 27നെതിരെ 28 വോട്ടിന് അവിശ്വാസപ്രമേയം പാസാകുമെന്ന സ്ഥിതി വന്നതോടെയാണ് സമീറിന്റെ രാജി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി ലഭിക്കുന്നതോടെ കണ്ണൂരിന്റെ സമഗ്രാധിപത്യം ഇടതുമുന്നണിയുടെ കൈകളിലാകും. 

നിലവില്‍ കണ്ണൂരിന്റെ എം.പി, എം. എല്‍. എ, മേയര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം എല്‍.ഡി.എഫിനാണ്. കണ്ണൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ സമ്പൂര്‍ണാധിപത്യം ഇടതുമുന്നണിക്ക് ലഭിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved