Latest News :
Home » » നുള്ളിപ്പാടിയില്‍ സമാന്തര ബാര്‍; എക്‌സൈസ് റെയ്ഡില്‍ ഒരാള്‍ പിടിയില്‍

നുള്ളിപ്പാടിയില്‍ സമാന്തര ബാര്‍; എക്‌സൈസ് റെയ്ഡില്‍ ഒരാള്‍ പിടിയില്‍

Written By Muhimmath News on Friday, 10 June 2016 | 13:12

കാസര്‍കോട്: ചെന്നിക്കര ബദിബാഗിലുവില്‍ പെട്ടിക്കട കേന്ദ്രീകരിച്ച് വിദേശമദ്യവില്‍പ്പന. എക്‌സൈസ് നടത്തിയ റെയ്ഡില്‍ ആറ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. ചെന്നിക്കരയിലെ ബാബുപൂജാരി (46) യെ അറസ്റ്റ് ചെയ്തു. 

വര്‍ഷങ്ങളായി പെട്ടിക്കട കേന്ദ്രീകരിച്ച് സമാന്തര ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പലപ്പോഴും പൊലീസിനും എക്‌സൈസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved