Latest News :
Home » » അക്രമക്കേസില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

അക്രമക്കേസില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Written By Muhimmath News on Wednesday, 15 June 2016 | 12:49

കാസര്‍കോട്: നിയമസഭാ വോട്ടെണ്ണല്‍ ദിവസം കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജീവനക്കാരന്‍ ചെട്ടുംകുഴിയിലെ അന്‍സാറി(25)നെയും സുഹൃത്ത് എരുതുംകടവ് പുതുമണ്ണിലെ മുഹമ്മദ് ഷരീഫി (27)നേയും വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ടൗണ്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തു. 

കൂഡ്‌ലു ആര്‍.ഡി നഗര്‍ കാളിയങ്ങാട് ജഗദംബ മന്ദിരത്തിനടുത്ത് താമസിക്കുന്ന ചന്തന്‍ നായക് എന്ന ചന്തു (28), കൂഡ്‌ലു പച്ചക്കാട് എന്‍.എം കോമ്പൗണ്ടിലെ ശിവകൃഷ്ണ നിലയത്തില്‍ ഹരീഷ് പി. എന്ന ധൂം ഹരീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടുപ്രതികളായ നിതിന്‍, ദീപക് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

വോട്ടെണ്ണല്‍ ദിവസം വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങുകയായിരുന്ന രണ്ടുപേരേയും ബൈക്ക് തടഞ്ഞ് അക്രമിച്ചുവെന്നാണ് കേസ്. അന്‍സാര്‍ ഇപ്പോഴും മംഗലാപുരത്ത് ചികിത്സയിലാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved