Latest News :
Home » » മുക്കുപണ്ട തട്ടിപ്പ്: പനയാല്‍ അര്‍ബന്‍ സൊസൈറ്റി വനിതാ മാനേജറടക്കം മൂന്നുപേര്‍ ഒളിവില്‍

മുക്കുപണ്ട തട്ടിപ്പ്: പനയാല്‍ അര്‍ബന്‍ സൊസൈറ്റി വനിതാ മാനേജറടക്കം മൂന്നുപേര്‍ ഒളിവില്‍

Written By Muhimmath News on Monday, 20 June 2016 | 13:22

ബേക്കല്‍: പനയാല്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയില്‍ലെ മുക്കുപണ്ടതട്ടിപ്പ് കേസില്‍ പ്രതികളായ വനിതാ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഒളിവില്‍ പോയതായി ബേക്കല്‍ പോലീസ്. 

ആറാട്ടുകടവ് ശാഖാ മാനേജര്‍ പി.വി രജനി, അെ്രെപസര്‍ മഹേഷ്, ഹെഡ് ഓഫീസ് സെക്രട്ടറി മധുസൂദനന്‍ നമ്പ്യാര്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരെ കണ്ടെത്തുന്നതിനുവേണ്ടി ബേക്കല്‍ എസ്.ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറാട്ടുകടവ് ശാഖയില്‍ ക്ലര്‍ക്കായ രജനി അടുത്തിടെയാണ് മാനേജരായി ചുമതലയേറ്റത്. 

സഹകരണവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അര്‍ബന്‍ സൊസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 4,24,840 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. പനയാല്‍ ബാങ്കിന്റെ തച്ചങ്ങാട് ഹെഡ് ഓഫീസില്‍ നിന്ന് 12 ആളുകളുടെ പേരില്‍ 1,54,840 രൂപയും ആറാട്ടുകടവ് വെടിത്തറക്കാല്‍ ശാഖയില്‍ 16 ആളുകളുടെ പേരില്‍ 27 ലക്ഷം രൂപയുമാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിയെടുത്തിരിക്കുന്നത്. സൊസൈറ്റിയിലെ ജീവനക്കാരുടെ ബന്ധുക്കളുടെ പേരിലാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved