Latest News :
Home » , » ചേരങ്കൈയില്‍ കടലാക്രമണം രൂക്ഷം; 25 വീടുകള്‍ ഭീഷണിയില്‍

ചേരങ്കൈയില്‍ കടലാക്രമണം രൂക്ഷം; 25 വീടുകള്‍ ഭീഷണിയില്‍

Written By Muhimmath News on Saturday, 25 June 2016 | 11:50

കാസര്‍കോട്: കാലവര്‍ഷത്തിന്റെ ഭാഗമായി ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. ഒന്നര കിലോമീറ്ററോളം കടല്‍ഭിത്തി തകര്‍ന്നിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഇവിടെ ഭീതിയില്‍ കഴിയുന്നത്. ചേരങ്കൈ സിറാജ് നഗറിലെ 25 വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. മണല്‍ചാക്കുകള്‍ അട്ടിവച്ച് കടലാക്രമണം തടയാനുള്ള ശ്രമത്തിലാണ് കുടുംബങ്ങള്‍. 

നാലു വീടുകള്‍ ഏതുസമയത്തും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. തകര്‍ന്ന കടല്‍ഭിത്തി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണമാണ് ഉണ്ടായിരുന്ന കടല്‍ഭിത്തി തകരാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved