Latest News :
Home » » തോംസണ്‍ ജോസ് കാസര്‍കോട് എസ്.പി: ശ്രീനിവാസിനെ പാലക്കാട്ടേക്ക് മാറ്റി

തോംസണ്‍ ജോസ് കാസര്‍കോട് എസ്.പി: ശ്രീനിവാസിനെ പാലക്കാട്ടേക്ക് മാറ്റി

Written By Muhimmath News on Tuesday, 7 June 2016 | 11:43

കാസര്‍കോട്: സംസ്ഥാന പോലീസില്‍ തുടരുന്ന അഴിച്ചുപണിയുടെ ഭാഗമായി കാസര്‍കോട് പോലീസ് ചീഫായി ജി.ജി തോംസണ്‍ ജോസ് വീണ്ടുമെത്തുന്നു. ഇപ്പോഴത്തെ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസിനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റിക്കൊണ്ടാണ് തോംസണ്‍ ജോസിനെ കാസര്‍കോട്ട് വീണ്ടും നിയമിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോട് എസ്.പിയായി നിയമിതനായ തോംസണ്‍ ജോസിനെ ഒന്നരവര്‍ഷത്തിന് ശേഷം തൃശൂര്‍ പോലീസ് അക്കാദമി ചീഫായി സ്ഥലം മാറ്റം നല്‍കുകയായിരുന്നു. ഇത് വന്‍ വിവാദമാവുകയും സ്ഥലംമാറ്റത്തിനെതിരെ വിവിധ സാമൂഹ്യ സംഘടനകള്‍ ശക്തമായ പ്രതിഷേധമായി രംഗത്തു വരികയും ചെയ്തിരുന്നു. 

2015 ഫെബ്രുവരിയിലാണ് എ ശ്രീനിവാസന്‍ കാസര്‍കോട് എസ്.പിയായി ചുമതലയേറ്റത്. കുറ്റവാളികള്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുന്ന ഇദ്ദേഹം കുറഞ്ഞ കാലങ്ങള്‍ക്കകം തന്നെ കാസര്‍കോടിന്റെ പ്രിയപ്പെട്ടവനായി മാറിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved