Latest News :
Home » » കാസര്‍ഗോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും: ജി സുധാകരന്‍

കാസര്‍ഗോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും: ജി സുധാകരന്‍

Written By Muhimmath News on Thursday, 16 June 2016 | 17:35

കാസര്‍കോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത നിര്‍മാണം രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.

തര്‍ക്കങ്ങളില്ലാതെയാകും ദേശീയപാത നിര്‍മാണം. നല്ല വില നല്‍കി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ യോഗത്തിലാണ് തീരുമാനം. ദേശീയ പാതക്കാവശ്യമായ ഭൂമി ഏറെക്കുറെ ഏറ്റെടുത്തിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉള്ളിടത്ത് അത് പരിഹരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്ക് നല്ല വില നല്‍കും ജി സുധാകരന്‍ പറഞ്ഞു.

അടുത്ത മാസം 30ന് പൊതുമരാമത്തിലെ എന്‍ജിനിയര്‍മാരുടെ യോഗം ചേരും. ഈ യോഗത്തിലേക്ക് ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരനേയും ക്ഷണിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved