Latest News :
Home » , » കെജരിവാള്‍ പങ്കെടുക്കുന്ന പൊതുചടങ്ങിന് അധികൃതര്‍ അനുമതി നിഷേധിച്ചു

കെജരിവാള്‍ പങ്കെടുക്കുന്ന പൊതുചടങ്ങിന് അധികൃതര്‍ അനുമതി നിഷേധിച്ചു

Written By Muhimmath News on Thursday, 30 June 2016 | 11:40

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. ജൂലൈ ഒന്‍പതിനു ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടി റദ്ദാക്കുകയായിരുന്നു.

സംഭവത്തില്‍ ബിജെപിക്കെതിരേ ആരോപണങ്ങളുമായി എഎപി രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഒരു വ്യാപാര സംഘത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സൂറത്തിലേക്കു കെജരിവാള്‍ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഘാടകര്‍ കെജരിവാളിനുള്ള ക്ഷണം പിന്‍വലിക്കുകയായിരുന്നു.

ഗുജറാത്തില്‍ കെജരിവാള്‍ പങ്കെടുക്കുന്ന പൊതു ചടങ്ങ് നടത്താന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതാണ് സംഘാടകര്‍ കെജരിവാളിനുള്ള ക്ഷണം പിന്‍ വലിയ്ക്കാന്‍ കാരണമായതെന്നാണ് അറിയുന്നത്. ഇതു ബിജെപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സമ്മര്‍ദത്തിന്റെ ഫലമാണെന്നാണ് എഎപി ഗുജറാത്ത് ഘടകം ആരോപിക്കുന്നത്.

സൂറത്തില്‍ ജൂലൈ പത്തിനു നടക്കുന്ന ചടങ്ങിലേക്കാണ് അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നത്. പരിപാടിക്കായി സംഘാകര്‍ എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി പരിപാടി റദ്ദാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved