Latest News :
Home » , » ഉമ്മന്‍ചാ ണ്ടിക്കും ചെന്നിത്തലക്കും എതിരെ കേരള കോണ്‍ഗ്രസും; ചടങ്ങില്‍ പങ്കെടുത്തത് ന്യായീകരിക്കാനാവില്ല

ഉമ്മന്‍ചാ ണ്ടിക്കും ചെന്നിത്തലക്കും എതിരെ കേരള കോണ്‍ഗ്രസും; ചടങ്ങില്‍ പങ്കെടുത്തത് ന്യായീകരിക്കാനാവില്ല

Written By Muhimmath News on Tuesday, 28 June 2016 | 11:41

കൊച്ചി: വിഎം സുധീരന് പിന്നാലെ രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ കേരള കോണ്‍ഗ്രസും രംഗത്ത്. മദ്യവ്യവസായി ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് ന്യായീകരിക്കാനാവില്ല എന്നാണ് കേരള കോണ്‍ഗ്രസ് അറിയിച്ചത്. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് പോകരുതായിരുന്നു.

കേരള കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ആളാണ് ബിജുരമേശ്. ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് അനൗചിത്യമായിപ്പോയി. ഇതിലൂടെ കേരള കോണ്‍ഗ്രസിനെതിരെ നടന്ന ഗൂഢാലോചന സാധുകരിച്ചെന്ന് കെ.എം മാണിക്കായി നിലപാട് വ്യക്തമാക്കിയ ജോസഫ് എം പുതുശേരി അറിയിച്ചു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് വിഎം സുധീരനും വിവാഹനിശ്ചയ ചടങ്ങുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ രംഗത്ത് വന്നിരുന്നു.

ഒരു സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഗതിയാണ് ബിജുരമേശിന്റെ ആരോപണങ്ങള്‍. ചില ഔചിത്യ മര്യാദകള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കി. വി.എം സുധീരന്‍ അച്ചടക്കം ലംഘിച്ചെന്നും പരസ്യപ്രസ്താവന നടത്തിയെന്നും കാട്ടിയാണ് ദേശീയ നേതൃത്വത്തിന് ഗ്രൂപ്പുകള്‍ സംയുക്തമായി പരാതി അയച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved