Latest News :
Home » , , » കാന്തപുരത്തോട് ലീഗ് പ്രതികാരത്തിന് ഇറങ്ങിയാല്‍ സിപിഐഎം നോക്കിയിരിക്കില്ല: കോടിയേരി

കാന്തപുരത്തോട് ലീഗ് പ്രതികാരത്തിന് ഇറങ്ങിയാല്‍ സിപിഐഎം നോക്കിയിരിക്കില്ല: കോടിയേരി

Written By Muhimmath News on Sunday, 12 June 2016 | 20:27


തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവരെ മുസ്ലിം ലീഗും ആര്‍ എസ് എസും ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ പരസ്യമായ വെല്ലുവിളിയുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത് ഇതിന്റെ ഭാഗമാണെും ഇടതുപക്ഷത്തെ സഹായിച്ചവരെ ഭീഷണിപ്പെടുത്തുകയും പ്രതികാരത്തോടെ നേരിടുകയും ചെയ്താല്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം തയ്യാറാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിഎസ് അചുതാനന്ദന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഫ് വോട്ടുബാങ്കില്‍ വന്‍ ഇടിവാണുണ്ടായത്. ബിജെപി നേട്ടമുണ്ടാക്കിയത് മതേതര ശക്തികള്‍ ആശങ്കയോടെയാണ് കാണേണ്ടതെന്നും കോടിയേരി പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved