Latest News :
Home » , » കൊല്ലം മുന്‍സിഫ് കോടതി വളപ്പില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

കൊല്ലം മുന്‍സിഫ് കോടതി വളപ്പില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 15 June 2016 | 18:15



കൊല്ലം: കൊല്ലത്ത് മുന്‍സിഫ് കോടതി വളപ്പില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച ചീളുകള്‍ തറച്ചാണ് സാബുവിന്റെ മുഖത്ത് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.50ഓടെ കോടതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പൊട്ടിത്തെറി.

കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.
പൊട്ടിത്തെറി സംബന്ധിച്ച് ചില നിഗമനങ്ങളില്‍ കൊല്ലം പൊലീസ് എത്തി ചേര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് സ്റ്റീല്‍ ബോംബാണെന്നും ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് പൊലീസിന്റെ നിഗമനം. കോടതി പരിസരത്ത് നടത്തിയ പരിശോധനയില്‍ ബാറ്ററി, വെടിമരുന്ന്, സ്റ്റീല്‍ ചീളുകള്‍, ബോംബ് സൂക്ഷിച്ച ബാഗ് എന്നിവ പൊലീസ് സംഘം കണ്ടെത്തി.

ജില്ലാ കലക്ടര്‍ ഷൈന മോള്‍, സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനു എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved