Latest News :
Home » » കെഎസ്ടിപി റോഡ് നിര്‍മാണം: കാഞ്ഞങ്ങാട്-നീലേശ്വരം റൂട്ടില്‍ ജൂലൈ ഒന്നു മുതല്‍ സ്വകാര്യബസുകള്‍ ഓടില്ല

കെഎസ്ടിപി റോഡ് നിര്‍മാണം: കാഞ്ഞങ്ങാട്-നീലേശ്വരം റൂട്ടില്‍ ജൂലൈ ഒന്നു മുതല്‍ സ്വകാര്യബസുകള്‍ ഓടില്ല

Written By Muhimmath News on Thursday, 30 June 2016 | 11:08

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൌത്ത് മുതല്‍ അലാമിപ്പള്ളി വരെ കെഎസ്ടിപി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതം പൂര്‍ണമായി തടഞ്ഞത് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 

അപ്രായോഗികമായി ഏര്‍പ്പെടുത്തിയ ബദല്‍ ട്രാഫിക് സംവിധാനം മൂലം ഡീസല്‍ ചെലവ് അധികമായി വരുന്നതും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ ട്രിപ്പുകള്‍ മുടങ്ങുന്നതും വന്‍ സാമ്പത്തിക ബാധ്യതയാണ് ഉടമകള്‍ക്ക് ഉണ്ടാകുന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ സര്‍വീസ് തുടര്‍ന്നുകൊണ്ട് പോവുകയെന്നത് അസാധ്യമായ സാഹചര്യത്തില്‍ ജൂലൈ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് നീലേശ്വരം റൂട്ടില്‍ അനിശ്ചിതകാലത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. 

യോഗത്തില്‍ പ്രസിഡന്റ് എ.വി.പ്രദീപ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, താലൂക്ക് സെക്രട്ടറി വി.എം.ശ്രീപതി, പി.സുകുമാരന്‍, എം.ഹസൈനാര്‍, കെ.എം.ഇസ്മായില്‍, പി.വി.പത്മനാഭന്‍, സി.രവി, ടി.സുരേഷ്ബാബു, ടി.പി.കണ്ടക്കോരന്‍, കെ.വി.രവി തുടങ്ങിയവര്‍വര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved